അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം ക്ഷേത്രം തകര്‍ത്തു; ലയങ്ങൾക്ക് കേടുപാട്

Jan 6, 2026

seena

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം ക്ഷേത്രവും ലയങ്ങളും തകര്‍ത്തു. അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിന് നേരെയും തൊട്ടടുത്തുള്ള തൊഴിലാളി ലയങ്ങള്‍ക്ക് നേരെയുമാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.

കാട്ടാന ശല്യം താങ്ങാനാവാതെ ഈ മേഖലയില്‍ നിന്ന് ഏകദേശം 60ഓളം കുടുംബങ്ങള്‍ ഇതിനോടകം തന്നെ ഒഴിഞ്ഞുപോയിട്ടുണ്ട്. ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ ആനപ്പേടി മൂലം രാത്രികാലങ്ങളില്‍ ഇവിടെ നിന്നും മാറി വെറ്റിലപ്പാറ ഭാഗത്ത് വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണ്. രാത്രികാലങ്ങളില്‍ ഈ മേഖലയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്നും ഏതു നിമിഷവും ആനകള്‍ മുന്നില്‍ വരാമെന്നും പ്രദേശവാസികള്‍ പറയുന്നു.

സ്ഥിരമായ ഒരു ആര്‍ആര്‍ടി സംവിധാനം ഏര്‍പ്പെടുത്തണമെന്നും വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

cake tower new
LATEST NEWS
‘ശ്വാസം കിട്ടാതെ കിതച്ചു’, നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

‘ശ്വാസം കിട്ടാതെ കിതച്ചു’, നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

കൊച്ചി: തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക്...

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...