സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് (College Re-Opens) ഒക്ടോബർ 25ലേക്കി മാറ്റി. മഴക്കെടുതിയുടെ (Kerala Rain Crisis) പശ്ചാത്തലത്താണ് കോളേജുകൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്. നേരത്തെ ഇന്ന് ഒക്ടോബർ 18ന് കോളേജുകൾ തുറക്കുമെന്നായിരുന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജുകൾ തുറക്കന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്.
സംസ്ഥാന വിവിധ യൂണിവേഴ്സറ്റികൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഇന്നലെ ഒക്ടോബർ 17ന് എംജി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യ സർവകലശാലകളായിരുന്നു പരീക്ഷകൾ മാറ്റിവെച്ച വിവരം അറിയിച്ചത്. ഇന്നാണ് കേരള യൂണിവേഴ്സിറ്റി തങ്ങളുടെ പരീക്ഷകൾ മാറ്റിവെച്ച വിവരം അറിയിച്ചത്. പുതുക്കിയ പരീക്ഷ തിയതികൾ പിന്നീട് അറിയിക്കുന്നതാണ്.