ആറ്റിങ്ങൽ: മുതിർന്ന കോൺഗ്രസ് നേതാവും അയിലം ചാരിറ്റി കോൺഗ്രസ് സ്ഥാപകനുമായ വി.ഗോപാലകൃഷ്ണൻ നായരുടെ ഒന്നാം അനുസ്മരണവും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
അയിലം ചാരിറ്റി കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങ് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അനിൽകുമാർ (എ.കെ. സി.) അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിജയകുമാരി,
പാർട്ടി അംഗങ്ങളായ സുരേഷ്, തുളസീധരൻ നായർ, ഷിബു, ശശിധരൻ, സുകന്യ, ആശ, സുമ, അൻസി തുടങ്ങിയവർ സംബന്ധിച്ചു.
ജനന-മരണ രജിസ്ട്രേഷന് വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി
ഡല്‍ഹി: രാജ്യത്തെ ജനന-മരണ രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുതാര്യമാക്കാനും...
















