കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ലഹരിവിരുദ്ധ പോസ്റ്റര്‍ രചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

Nov 25, 2022

seena

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടികളോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ കുട്ടികൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റര്‍രചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജി എച്ച് എസ് എസ് അവനവഞ്ചേരിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഹരീഷ് ഒന്നാം സമ്മാനം നേടി. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി രുദ്രാ നായർ രണ്ടാം സമ്മാനവും നെയ്യാറ്റിൻകര ഡോ. ജി ആര്‍ പബ്ലിക് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി നവനീത് മുരളീധരന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. വഴുതക്കാട് കാര്‍മല്‍ ജി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അലീന എ പി, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥി സഞ്ജയ് വി എസ് എന്നിവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ ലഭിക്കും.

അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള അൻപതോളം കുട്ടികളാണു മത്സരത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം കനകക്കുന്നുകൊട്ടാരമായിരുന്നു വേദി. വ്യത്യസ്ത ആശയങ്ങളിലൂന്നിയ വിവിധ പോസ്റ്ററുകളാണ് കുട്ടികൾ രചിച്ചത്. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...