കടൽഭിത്തി പൊളിച്ചുനീക്കിയവർക്കെതിരെ പരാതിനൽകി

Jul 14, 2026

seena

അഞ്ചുതെങ്ങ് കായിക്കരയിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കടൽഭിത്തി പൊളിച്ചുനീക്കിയതിനെതിരെ പരാതി നൽകി. കായിക്കര അയ്യപ്പാതോട്ടം തൊമ്മൻവിളാകത്ത് 25 മീറ്ററോളം വരുന്ന കടൽഭിത്തി പൊളിച്ചുനീക്കിയ സംഭവത്തിലാണ് കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയത്.

അനധികൃതമായി കടൽ ഭിത്തി പൊളിച്ചു നീക്കുന്നത് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൽ പ്രദേശവാസികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സ്ഥലത്തെത്തി പരിശോധിക്കുകയും 25 മീറ്ററോളം കടൽഭിത്തി പൊളിച്ച് കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്തുകയും ചെയ്തിരുന്നു. ജെസിബി വാഹനമുപയോഗിച്ചാണ് ഈ അനധികൃത പ്രവർത്തി നടത്തിയത്. ഈ പ്രവർത്തി രാജ്യ സുരക്ഷയ്ക്കും, കടൽതീര സംരക്ഷണത്തിന് ആഘാതവും കടലാക്രമണ ഭീഷണിക്കും കാരണമാകുമെന്നത് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം റൂറൽ, ജില്ലാ പോലീസ് മേധാവി, ഡി.വൈ.എസ്.പി, അഞ്ചുതെങ്ങ് പോലീസ്, മേജർ ഇറിഗേഷൻ തുടങ്ങിയവർക്കാണ് പരാതി നൽകിയത്.

cake tower new
LATEST NEWS
ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു , എട്ട് പേർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു , എട്ട് പേർക്ക് പരിക്ക്

ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം. ക്രൂയിസ് മിസൈൽ...

ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം

ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം

മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ...