ചിറയിൻകീഴിൽ സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി

Dec 19, 2024

ചിറയിൻകീഴ് സ്കൂ‌ൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി. കൂന്തള്ളൂർ പി എൻ എം ഗവ.എച്ച് എസിലെ ഒൻപതാം ക്ലാസിലെ ഗോവർദ്ധൻ എസ്സിനാണ് പരിക്ക്. സ്‌കൂൾ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ഒരുമണിയോടെ ഗോവർദ്ധനും സുഹൃത്തും കൂടി ആഹാരം കഴിക്കുന്നതിനായി വീട്ടിലേയ്ക്കു നടന്നു പോകവേയാണ് ഗോവർദ്ധന്റെ കാൽപ്പാദത്തിലൂടെ കാർ കയറിയത്.

ചിറയിൻകീഴ് ഭാഗത്തു നിന്ന് കോരാണിയിലേയ്ക്കു പോയ കാർ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയതായി കാണിച്ചു ഗോവർദ്ധന്റെ മാതാവ് ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. നീരും വേദനയും വർദ്ധിച്ചതിനെത്തുടർന്ന് ഗോവർദ്ധനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാൽ വിരലിന് പൊട്ടൽ ഉണ്ടായതിനാൽ പ്ലാസ്റ്ററിടുകയുമായിരുന്നു.

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...