കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു. നവംബർ 25 തിങ്കളാഴ്‌ച രാവിലെ 9.30 മണിക്ക് പള്ളിക്കൽ സുമിയ ആഡിറ്റോറിയത്തിൽ നടക്കുന്ന കിസാൻമേളയുടെ ഉദ്ഘാടനം അഡ്വ.എം.ജോയി എം.എൽ.എ നിർവഹിക്കും. പ്രദർശന സ്റ്റാളുകളുടെ ഉദ്‌ഘാടനം ആറ്റിങ്ങൽ എം.എൽ.എ.ഒ.എസ്. അംബിക, ആദ്യവില്പന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി എന്നിവർ നിർവഹിക്കും. തുടർന്ന് കാർഷിക സെമിനാർ, കാർഷിക പ്രദർശനവും വിപണനവും, മികച്ച ജൈവകർഷകരുടെ അനുഭവം പങ്കുവെക്കൽ തുടങ്ങിയവ സംഘടിപ്പിക്കും.
ഒരു കോടിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു....

















