‘കേരള യൂത്ത് കോൺഫറൻസ്’ തിരുവനന്തപുരം ജില്ലാ പ്രചരണ സംഗമംസംഘടിപ്പിച്ചു

Oct 23, 2023

seena

തിരുവനന്തപുരം: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ
മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ തിരുവനന്തപുരം ജില്ലാ പ്രചാരണ സംഗമം ആറ്റിങ്ങൽ മണനാക്കിൽ നടന്നു. പ്രചരണ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന പ്രൊഫഷണൽ വിംഗ് കൺവീനർ യൂനുസ് പട്ടാമ്പി, സംസ്ഥാന സമിതിയംഗങ്ങളായ അൻവർ കലൂർ, താഹ പാലാംകോണം എന്നിവർ സംസാരിച്ചു.

കോൺഫറൻസിന്റെ ഭാഗമായി ജില്ലയിൽ നടത്തേണ്ട വിവിധ പരിപാടികൾക്ക് സംഗമം രൂപം നൽകി. ജില്ലയിൽ ടേബിൾ ടോക്ക്, ടാലെന്റ് ലീഗ്, എൽ.സി.ഡി പ്രദർശനം, അയൽക്കൂട്ടം, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. സംഗമത്തിൽ ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറിർ ഷാൻ സലഫി നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...