അഴൂർ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്ത സാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റികള്‍ പെരുങ്ങുഴി മേട ജംഗ്‌ഷനില്‍ ഇന്ദിരാജിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, അനുസ്മരണവും, ദേശീയ ഐക്യ പ്രതിജ്ഞയും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാര്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.
ബ്രിട്ടീഷ് ഭരണത്തിന്റെ പാപഭാരം പേറി കഴിഞ്ഞ ഒരു രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുകയും, രാജ്യത്തെ ആണവ ശക്തിയാക്കി മാറ്റി ബാങ്കുകള്‍ ദേശസാത്കരിച്ച് വിപ്ലവം തീര്‍ത്ത, ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്തെന്ന് ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുത്ത ഉരുക്ക് വനിതയാണ് പ്രിയദര്‍ശിനിയെന്ന് അദ്ദേഹം പറഞ്ഞു. പെരുങ്ങുഴി
മണ്ഡലം പ്രസിഡന്റ് സി. എച്ച്. സജീവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഴൂര്‍ മണ്ഡലം പ്രസിഡന്റ് ബിജുശ്രീധര്‍, നേതാക്കളായ ജി.സുരേന്ദ്രന്‍, വി. കെ. ശശിധരന്‍, മാടന്‍വിള നൗഷാദ്, എ.ആര്‍.നിസാര്‍, എം. ഷാബുജാന്‍, അഴൂര്‍ രാജു,ജയാ സജിത്ത്, പ്രജി തെറ്റിച്ചിറ, ചന്ദ്രബാബു, ഉല്ലാസ് തുടങ്ങിയവര്‍ സംസാരിച്ചു.