ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.
ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ അധ്യക്ഷനായി, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്,, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം, ശാർക്കര മണ്ഡലം പ്രസിഡണ്ട് മോനി ശാർക്കര, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ശശി എന്നിവർ സംസാരിച്ചു. കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ സ്വാഗതവും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയന്തി കൃഷ്ണ നന്ദിയും പറഞ്ഞു.