വേങ്ങോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ആർ.എസ്. വിനോദ് മണി യുടെ അദ്ധ്യക്ഷതയിൽ വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് എസ്. ഷംനാദ് , ജനറൽ സെക്രട്ടറിമാരായ ഹുസൈൻ മൈതാനി, അഷ്‌റഫ് കണ്ടുകുഴി, സജിത്ത് കല്ലുവെട്ടി, നാരായണൻ നായർ, വേങ്ങോട് മുരളി, തുളസി തോപ്പുവിള, എം.എ വാഹിദ്, കുന്നുകാട് സലിം, കുന്നുകാട് രവി, സുശീലൻ കുന്നുകാട്, ശശിധരൻ നായർ, കുന്നുകാട്ബഷീർ, സന്തോഷ് കുന്നുകാട്, അഡ്വ. ആർ. മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.






















