ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്കരിച്ചു പ്രതിഷേധിച്ചു

Dec 2, 2024

ആറ്റിങ്ങല്‍: സ്വകാര്യ ബസിടിച്ചു സ്കൂൾ കുട്ടികള്‍ക്ക് അപകടമുണ്ടാകുകയും അതിനെ തുടര്‍ന്ന് പട്ടണത്തിലുണ്ടായ സംഘര്‍ഷ സാഹചര്യത്തിനെതിരെയും, ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ അനുമതി ഇല്ലാതെ പാലസ് റോഡില്‍ തന്നിഷ്ടത്തിന് നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ സഭയ്ക്കുളളില്‍ പ്രതിക്ഷേധിച്ചു.

ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ്സ് പാര്‍ലമെന്‍റെറി നേതാവ് പി. ഉണ്ണികൃഷ്ണനാണ് സഭയില്‍ വിഷയം അവതരിപ്പിച്ചത്. വിഷയത്തില്‍ ഉടനെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടാമെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ ആറ്റിങ്ങലില്‍ നടന്ന സംഭവവികാസങ്ങളില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സഭയ്ക്കുളളില്‍ കോണ്‍ഗ്രസ്സ് പ്രതിക്ഷേധം ശ്കതമായതിനെ തുടര്‍ന്ന്
സഭാ അദ്ധ്യക്ഷന്‍റെ ചാര്‍ജ്ജ് വഹിച്ചിരുന്ന വൈസ്ചെയര്‍മാന്‍ ജി.തുളസീധരന്‍ പിളള ഉടന്‍ തന്നെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടാമെന്നും ഒണ്‍വേ തീരുമാനം നടപ്പിലാക്കാമെന്നും സഭയെ അറിയിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെയും ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടതെ തീരുമാനം എടുത്തവര്‍ക്കെതിരെ നടപടിഎടുക്കാത്തതിൽ പ്രതിക്ഷേധിച്ചു കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യങ്ങളുമായി സഭ ബഹിഷ്കരിച്ച് വാക്കൌട്ട് നടത്തി നഗരസഭാ കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു.

കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍ നായര്‍, ജി.ശങ്കര്‍, കെ.ജെ. രവികുമാര്‍, എ രമാദേവിഅമ്മ, കെ.സതി തുടങ്ങിയവരാണ് സഭ ബഹിഷ്കരിച്ചു സഭാകവാടത്തിനുമുന്നില്‍ പ്രതിഷേധിച്ചത്.

LATEST NEWS