ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു. അവനവഞ്ചേരി റിസ്വാൻ വില്ലയിൽ ആണ് പരിപാടികൾ നടന്നത്. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ ആറ്റിപ്ര അനിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, ആർ തുളസീദാസ്, നഫ്രിൻ നൗഷാദ്, അനിൽ ആറ്റിങ്ങൽ, ദേവദത്തൻ മാഷ്, ആർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
കൊല്ലം ജില്ലയിലെ പുനലൂർ നെല്ലിപ്പള്ളി സർവ്വീസ് സ്റ്റേഷനിൽ ഇന്നലെ (12/05/2026) വൈകിട്ട് ഉണ്ടായ...


















