കൊല്ലം എരൂരിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ അടുക്കളയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ആണ് സംശയം. എരൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
‘സിക്സില്’ രോഹിതിനെ കാത്ത് 2 ‘യമണ്ടന്‍’ ലോക റെക്കോര്‍ഡുകള്‍!
വെല്ലിങ്ടന്‍: ഏകദിന ക്രിക്കറ്റില്‍ സമീപകാലത്തൊന്നും തകര്‍ക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത 2 അപൂര്‍വ...


















