തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം

Dec 19, 2024

അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകളും കൊടികളും നീക്കം ചെയ്യുന്നതില്‍ കര്‍ശന നടപടി സ്വീകരിച്ച സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചു.

കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തതായി ഓണ്‍ലൈനില്‍ ഹാജരായ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് വിശദീകരിച്ചു. 5000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു. അനധികൃത ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയതിലൂടെ എത്ര രൂപ ലഭിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

LATEST NEWS
പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി....