ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു; 80,000 പേരെ പാര്‍പ്പിക്കാനുള്ള ക്വാറന്റൈന്‍ കേന്ദ്രം നിലവിൽ നിർമ്മാണത്തിൽ

Nov 29, 2022

seena

ബെയ്ജിങ്: ചൈനയില്‍ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ വൈറസ് ബാധിതരെ പാര്‍പ്പിക്കാനായി വന്‍ തോതില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും താത്കാലിക ആശുപത്രികളും നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

13കോടി ജനങ്ങള്‍ താമസിക്കുന്ന നഗരമായ ഗ്വാങ്ഷുവില്‍ രണ്ടര ലക്ഷം രോഗികളെ പാര്‍പ്പിക്കാനുള്ള താത്കാലിക ക്വാറന്റൈന്‍, ആശുപത്രി സൗകര്യങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. നഗരത്തില്‍ വലിയ തോതിലാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്. ശനിയാഴ്ച മാത്രം ഗ്വാങ്ഷുവില്‍ 7,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്തു വന്ന വിവരം. താത്കാലിക ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെയും നിര്‍മാണം നടക്കുന്നവയുടേയും വീഡിയോ കിഴക്കന്‍ യൂറോപ്യന്‍ മാധ്യമമായ നെക്സ്റ്റ പുറത്തു വിട്ടിട്ടുണ്ട്. 80,000 പേരെ പാര്‍പ്പിക്കാനുള്ള ക്വാറന്റൈന്‍ കേന്ദ്രമാണ് നിലവില്‍ നിര്‍മാണത്തിലുള്ളത്.

cake tower new
LATEST NEWS