സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ആരംഭിച്ചു

Nov 7, 2021

സിപിഐഎം 23മത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം മാമ്പള്ളി കാർത്ത്യായനി നഗറിൽ ആരംഭിച്ചു. മുതിർന്ന അംഗം ജെ ലോറൻസ് പതാക ഉയർത്തി. ബിജു രക്ത സാക്ഷി പ്രമേയവും, എസ്. പ്രവീൺ ചന്ദ്ര അനുശോചന പ്രമേയവും, കിരൺ ജോസഫ് അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആറ്റിങ്ങൽ സുഗുണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ബി. സത്യൻ, ആർ സുഭാഷ്,ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ സി. പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി. മണികണ്ഠൻ, ചന്ദ്രൻ, ആർ. ജെറാൾഡ് എന്നിവർ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ലിജാ ബോസ് ഉദ് ഘാടന യോഗത്തിൽ ആദ്യക്ഷത വഹിച്ചു. നടപടി ക്രമങ്ങൾ പുറത്തിയാക്കി സമ്മേളനം വൈകുന്നേരം അവസാനിക്കും.

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....