സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സമ്മേളനം നവംബർ 1, 2, 3, 4 തീയതികളിൽ

Oct 19, 2021

ആറ്റിങ്ങൽ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സമ്മേളനം നവംബർ 1, 2, 3, 4 തീയതികളിലായി നടക്കുന്നു. നവംബർ 1 ന് വൈകുന്നേരം 5 മണിക്ക് അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ വച്ച് സ്ത്രീധന വിരുദ്ധ സെമിനാറും പ്രതിജ്‌ഞയും സംഘടിപ്പിക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവ്വഹിക്കും.

ജീവിതത്തിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിതരാവുന്ന സ്ത്രീകളെ സംരക്ഷിക്കാനും അതു മൂലമുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് പൊതു സമൂഹത്തിന് മുന്നിൽ അവബോധം സൃഷ്ടിക്കാനുമാണ് പാർട്ടി ശ്രമിക്കുന്നത്. നവംബർ 2 ന് വൈകിട്ട് 5 മണിക്ക് കിഴക്കേ നാലുമുക്കിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിക്കും. യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് മറ്റ് പ്രമുഖ നേതാക്കൻമാരും സംസാരിക്കുന്നു.

നവംബർ 3 ന് രാവിലെ 9 മണിക്ക് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ആർ.രാമു പരിസ്ഥിതി സംരക്ഷ സന്ദേശം സമൂഹത്തിന് കൈമാറും. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റ സൂചനാർത്ഥം 23 വൃക്ഷ തൈകളാണ് സ്കൂൾ അങ്കണത്തിൽ പ്രവർത്തകർ നടുന്നത്. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് പാർട്ടി ഏരിയ സെക്രട്ടറി സഖാവ് അഡ്വ.എസ്. ലെനിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു. കൂടാതെ സമ്മേളന നഗരിയിലേക്കുള്ള കൊടിമരവും പതാകയും ആലംകോട് ജംഗ്ഷനിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ദീപശിഖാ റാലിയായി നഗരിയിലേക്ക് എത്തുന്നു. നവംബർ 4 ന് രാവിലെ 10 മണിക്ക് സി.പ്രദീപ് നഗറിലെ മഹാരാജാസ് കോളേജ് ഹാളിൽ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയൻ ബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഘടനാ നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ സമ്മേളനത്തിന് പരിസാമാപ്തി കുറിക്കുമെന്നും സെക്രട്ടറി സി.ചന്ദ്രബോസ് അറിയിച്ചു.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...