സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലേക്ക് പുതിയതായി 7 അംഗങ്ങളെ തിരഞ്ഞെടുത്തു

Nov 7, 2021

ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടപ്പിലാക്കിയ ഈസ്റ്റ് ലോക്കൽ സമ്മേളനത്തിലാണ് കീഴ് കമ്മിറ്റിയിൽ നിന്നും 7 പേരെ പുതുതായി തിരഞ്ഞെടുത്തത്. തച്ചൂർകുന്ന് ബ്രാഞ്ചിൽ നിന്നും ശ്രീലത, ഷാജി ഗ്രാമത്തുമുക്ക് ബ്രാഞ്ചിൽ നിന്നും കെ.പി.ഹരിഹരൻ പോറ്റി കിഴക്കേ നാലുമുക്ക് ബ്രാഞ്ചിൽ നിന്നും ബിജു പാറയിൽ ചിറ്റാറ്റിൻകര ബ്രാഞ്ചിൽ നിന്നും ഇ.അനസ്, സാബു വലിയകുന്ന് ബ്രാഞ്ചിൽ നിന്നും എം.താഹിർ എന്നിവരാണ് പുതിയതായി ലോക്കൽ കമ്മിറ്റി അംഗങ്ങളായത്. ഇതിൽ ജനപ്രതിനിധികൾ വർഗ്ഗ ബഹുജന സംഘടനകളിലെ നേതാക്കൻമാർ തുടങ്ങിയവർ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പ്രായാധിക്യം മൂലം ഒഴിവായ 7 അംഗങ്ങൾക്ക് പകരമാണ് ഇവരെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സംഘടനാ തലത്തിൽ വ്യക്തമായ പ്രവർത്തി പരിചയം ഉള്ളവരാണിവർ. അതിനാൽ ലോക്കൽ കമ്മിറ്റിയും അനുബന്ധ ബ്രാഞ്ചുകളുടെ പ്രവർത്തനവും കിഴക്ക് മേഖലയിൽ കൂടുതൽ ശക്തമാവുമെന്നും സെക്രട്ടറി സി.ചന്ദ്രബോസ് അറിയിച്ചു.

cake tower new
LATEST NEWS
നെടുമങ്ങാട്ട് ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

നെടുമങ്ങാട്ട് ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ഉന്തുവണ്ടി കച്ചവടക്കാരനെ മർദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത...