സി.പി.എം ഏരിയ സമ്മേളനം സമാപിച്ചു, എസ്.ലെനിൻ വീണ്ടും സെക്രട്ടറി

Nov 28, 2021

ആറ്റിങ്ങൽ: സി.പി.എം ആറ്റിങ്ങൽ ഏരിയാ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി അഡ്വ. എസ്.ലെനിനെ വീണ്ടും തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ കമ്മിറ്റിയിൽ നിന്നും സി.ജെ. രാജേഷ് കുമാർ, കെ.രാജൻ ബാബു, എസ്.വേണുജി, അജയകുമാർ, വിക്രമ കുറുപ്പ് എന്നിവരെയും ക്ഷണിതാവ് ആയിരുന്ന എസ്. അനിൽകുമാറിനെയും ഒഴിവാക്കി. എം.പ്രദീപ്, ജി.വേണുഗോപാലൻ നായർ, സി.പയസ്, കെ.വാരിജാക്ഷൻ, എം.മുരളി, ആർ.രാജു , എ.ഷൈലജ ബീഗം, ഒ.എസ്.അംബിക, പി.മുരളി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്.ചന്ദ്രൻ, ആർ.എസ്.അനൂപ്, വിഷ്ണു ചന്ദ്രൻ, വി.വിജയകുമാർ, പി.മണികണ്ഠൻ, എം.ബി.ദിനേശ്, അഫ്സൽ മുഹമ്മദ്, ജി.വ്യാസൻ, സി.ദേവരാജൻ, ആർ.സരിത എന്നിവരടങ്ങിയതാണ് ഏരിയ കമ്മറ്റി. ചിറയിൻകീഴ് പഞ്ചായത്തിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം വർധിച്ചപ്പോൾ വക്കം ലോക്കൽ കമ്മിറ്റിക്ക് പ്രാതിനിധ്യം ഇല്ലാതെ ആയി. എം.പ്രദീപ് തന്നെ ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എങ്കിലും നേതൃത്വം ആവശ്യം നിരാകരിക്കുകയും പ്രദീപിൻ്റെയും കമ്മിറ്റിയിൽ ഉൾപെടുത്തി.

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....