സിപിഎം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ച് പിളർന്നു

Oct 7, 2021

ആറ്റിങ്ങൽ: സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചാണ് രണ്ടായി പിളർന്നത്. 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമയുള്ള സമ്മേളനത്തിൽ വച്ചാണ് ബ്രാഞ്ച് രണ്ടായി വിഭജിക്കാൻ തീരുമാനിച്ചത്. 27 സ്ഥിരം അംഗങ്ങളും 13 ഗ്രൂപ്പ് അംഗങ്ങളും ഉണ്ടായിരുന്നതിനാലാണ് ബ്രാഞ്ച് 2 ആയി വിഭജിച്ചത്. 15 പേരെ ഉൾപ്പെടുത്തി അമ്പലംമുക്ക് ബ്രാഞ്ച് കമ്മിറ്റി പുതിയതായി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ സെക്രട്ടറിയായി റ്റി.ദിലീപ് കുമാറും, അമ്പലംമുക്ക് ബ്രാഞ്ചിന്റെ സെക്രട്ടറിയായി കരമേൽ വിജയമോഹനൻ നായരും ചുമതലയേറ്റു.

കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെ പ്രാദേശികമായി നിരവധി പ്രവർത്തകരെ ഉൾക്കൊള്ളാൻ അവനഞ്ചേരി കിഴക്ക് ബ്രാഞ്ചിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ എല്ലാം തന്നെ ഈ ബ്രാഞ്ച് വിഭജിച്ചിട്ടുണ്ട്. നിലവിൽ വിഭജിച്ച നാലാമത്തെ ബ്രാഞ്ചാണ് അമ്പലംമുക്ക്.

LATEST NEWS