സിപിഎം ഈസ്റ്റ് ലോക്കൽ സമ്മേളനം അവസാനിച്ചു

Nov 6, 2021

ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ഈസ്റ്റ് ലോക്കൽ സമ്മേളനമാണ് പര്യവസാനിച്ചത്. ഒക്ടോബർ 30 ന് പൊതു വിദ്യാലയങ്ങൾ ശുചീകരിച്ച് കൊണ്ട് സമ്മേളനത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങക്ക് തുടക്കംകുറിച്ചു. നവംബർ 1 ന് നിരവധി അവിവാഹിതരായ യുവതകളെ സംഘടിപ്പിച്ചു കൊണ്ട് സ്ത്രീധന വിരുദ്ധ സെമിനാറും പ്രതിജ്ഞാ വാചകം ചൊല്ലലും സംഘടിപ്പിച്ചു.

നവംബർ 2 ന് സാംസ്കാരിക സന്ധ്യയും നവംബർ 3 ന് പരിസ്ഥിതി സംരക്ഷണ സൂചകമായി വൃക്ഷതൈ നടീലും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും വീട്ടമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയ ക്വിസ് മത്സരവുമൊക്കെ വളരെ വ്യത്യസ്ഥത പുലർത്തി. തുടർന്ന് ആലംകോട് ഹാഷിമിന്റെ ബലികുടീരത്തിൽ നിന്ന് ആരംഭിച്ച ദീപശിഖ റാലിക്ക് എ.നജാം നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ആ മഹാറാലി പട്ടണത്തിന്റെ തെരുവീഥികളിലൂടെ കടന്ന് പോയി. വലിയകുന്ന് ജംഗ്ഷനിൽ സഖാവ് ശിവദാസന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് മുതിർന്ന ആർ.രാമൻകുട്ടി ഏറ്റുവാങ്ങിയ രക്തപതാകയും റാലിയുടെ ഭാഗമായി.

നഗരത്തെ വലംവച്ച് എത്തിയ ജാഥ ഗ്രാമത്തുമുക്ക് ജംഗ്ഷനിലെത്തിയപ്പോൾ പരമ്പരാഗത ശൈലിയിൽ ചെമ്പട്ട് കൊണ്ട് പൊതിഞ്ഞ് കവുങ്ങിൽ തയ്യാറാക്കിയ കൊടിമരം മുതിർന്ന എൽസി അംഗം ജി.ബാബു ജാഥാ ക്യാപ്റ്റന് കൈമാറി. കൊടിമരവും രക്തപതാകയുമായി മേളക്കൊഴുപ്പോടെ സി.പ്രദീപ് നഗറിലേക്ക് എത്തിയ ജാഥക്ക് കിഴക്കേ നാലുമുക്കിൽ വമ്പിച്ച സ്വീകരണം ലഭിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ കൊടിമരവും പതാകയും ഏറ്റുവാങ്ങി. തുടർന്ന് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥാപിച്ച കൊടിമരത്തിൽ പ്രവർത്തകരുടെ വിപ്ലവ മുദ്രാവാക്യം വിളിയോടെ വാനം മുട്ടെ ചെങ്കൊടി ഉയർന്നു പാറി.

നവംബർ 4 ന് രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവർത്തകർ രക്ത പുഷ്‌പങ്ങളർപ്പിച്ച ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രൗഡമായ സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ജയൻബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു, ബി.പി.മുരളി, ജില്ലാകമ്മിറ്റി അംഗം ആർ.സുഭാഷ്, ജി.സുഗുണൻ, വിക്രമകുറുപ്പ്, ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ, അംഗങ്ങളായ എം.പ്രദീപ്, എം.മുരളി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.എസ്. അനൂപ് തുടങ്ങിയവരും വേദിയിൽ സന്നിഹിതരായി.

രാജഗോപാലൻ നായർ അധ്യക്ഷതയും, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്വാഗതവും, അനീഷ് രക്തസാക്ഷി പ്രമേയവും, റ്റി.ദിലീപ്കുമാർ അനുശോചനവും, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൻ മേൽ ഉദ്യേഗം ജനിപ്പിക്കുന്ന രീതിയിൽ ദേശീയ, അന്തർദേശീയ, പ്രാദേശിക വിഷയങ്ങൾ പൂർണമായി ചർച്ചക്ക് വിധേയമാക്കി. ചർച്ചയും മറുപടിയും കഴിഞ്ഞ ശേഷം യോഗം ഐക്യഖണ്ഡേന സി.ചന്ദ്രബോസിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവായ 7 പേർക്ക് പകരം പുതിയതായി 7 പേരെ അംഗങ്ങളായി കൂട്ടിച്ചേർത്തു. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ഈസ്റ്റ് ലോക്കൽ സമ്മേളനം പൂർത്തിയായതോടെ പാർട്ടി കൂടുതൽ ശക്തമായി. യുവാക്കളുടെയും വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിച്ചത് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നും യോഗം വിലയിരുത്തി.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...