തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ സിപിഎം ആക്ടിങ് സെക്രട്ടറി. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ചികിത്സയിൽ പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ നാളെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ഇ പി ജയരാജന്റെ അധ്യക്ഷതിയൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ പങ്കെടുത്തു. യോഗങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുൻ ചീഫ് എഡിറ്ററുമായിരുന്ന എംവി ഗോവിന്ദൻ നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.


















