ആറ്റിങ്ങൽ: സിപിഎം ഈസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചാണ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരവൂർകോണം എൽപി സ്കൂളും പരിസരവും വൃത്തിയാക്കിയത്. സ്കൂളിലേക്ക് കടന്നുവരുന്ന പ്രധാന പാതയിലെ വെള്ളക്കെട്ടും പരിഹരിച്ച് കാൽനട വാഹനയാത്രയും സുഗമമാക്കി. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ശുചീകരണ ദൗത്യത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നവംബർ 1, 2, 3, 4 തീയതികളിലാണ് ഈസ്റ്റ് ലോക്കൽ സമ്മേളനം നടക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സെമിനാർ, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, വൃക്ഷ തൈ നടീൽ, സാംസ്കാരിക സന്ധ്യ എന്നിവയും സംഘടിപ്പിക്കുന്നു. കൂടാതെ നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടണത്തിലെ സ്കൂളുകളിലെ ശുചീകരണ ദൗത്യവും സംഘടന ഏറ്റെടുത്തതായി ഏരിയ സെന്റെർ അംഗവും മുൻ നഗരസഭാ ചെയർമാനുമായ എം.പ്രദീപ് അറിയിച്ചു. ഏരിയ കമ്മിറ്റി അംഗം എം.മുരളി, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, അംഗങ്ങളായ ജി.ബാബു, റ്റി.ദിലീപ്കുമാർ, ബിസിഡി സുധീർ, ബാലചന്ദ്രൻ, കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി, ബ്രാഞ്ച് സെക്രട്ടറിമാർ മറ്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. വാഹനം നിർത്താതെ പോയി....