മെഗാ തിരുവാതിര മാറ്റിവയ്ക്കേണ്ടതായിരുന്നു; തെറ്റ് സമ്മതിച്ച് സിപിഎം

Jan 13, 2022

തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തെറ്റ് സമ്മതിച്ച് സിപിഎം. മെഗാ തിരുവാതിരക്കളി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്നും അന്നത്തെ ദിവസം വേണ്ടിയിരുന്നില്ലെന്നും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, തിരുവാതിര കളിച്ചത് 502 വനിതകൾ. ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയായിരുന്നു സംഘാടനം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ.സലൂജ നേതൃത്വം നൽകി.

സമൂഹമാധ്യമങ്ങളിൽ പാർട്ടി അനുഭാവികളിൽനിന്നടക്കം രൂക്ഷവിമർശനമാണ് തിരുവാതിരക്കളിക്കെതിരെ ഉയർന്നത്. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ… ’ എന്നിങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടിനൊപ്പമാണ് വനിതകൾ ചുവടുവച്ചത്. ഇതും വിമർശനത്തിനു കാരണമായി.

cake tower new
LATEST NEWS
കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...