ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

Oct 18, 2024

ആറ്റിങ്ങൽ : വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് എസ്എസ്കെയുടെ നേതൃത്വത്തിൽ ബിആർസി തലത്തിൽ നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്നു. ആറ്റിങ്ങൽ ബിആർസി തലത്തിൽ ക്രിയേറ്റീവ് കോർണർ അനുവദിക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നായി ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂൾ മാറുകയാണ്. യു പി തലത്തിൽ അഞ്ച് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആണ് ക്രിയേറ്റീവ് കോർണർ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം എംഎൽഎ ശശി ഉദ്ഘാടനം ചെയ്തു.

എസ്എസ്കെ ജില്ലാ കോർഡിനേറ്റർ ശ്രീകുമാരൻ, .എ.എം റിയാസ്, വാർഡ് മെമ്പർ സുജിത, ബി പി സി വിനു, പി.ടി.എ പ്രസിഡൻ്റ് സുഭാഷ്, എസ് എം സി ചെയർമാൻ മഹേഷ്, പ്രിൻസിപ്പൽ ബീനകുമാരി, ഹെഡ്മാസ്റ്റർ സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിനും അവ വിവിധ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക്‌ പരിശീലനം നൽകുന്നതിനുമായി കുസാറ്റിൻ്റെ സാങ്കേതിക സഹായത്തോട് കൂടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്

LATEST NEWS
എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ആഹിൽ ബിൻ ഷിജു

എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ആഹിൽ ബിൻ ഷിജു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ...