കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ ഏഴുപത്തിയാറ് റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 186 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്ലം 106 റൺസിന് പോരാട്ടം ആവസാനിപ്പിച്ചു.
30 പന്തിൽ 70 റൺസ് നേടിയ വിനൂപ് മനോഹരന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 20 ഓവറിൽ 8 വിക്കറ്റിന് 181 റണ്‍സ് കൊച്ചി നേടിയത്. 9 ഫോറുകളും 4 സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു വിനൂപ് മനോഹരന്റെ ഇന്നിങ്സ്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് താളം കണ്ടെത്താൻ സാധിച്ചില്ല. പവര്‍പ്ലേയില്‍ തന്നെ കൊച്ചി കളിയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. പവര്‍പ്ലേയില്‍ 48 റണ്‍സ് നേടാനെ കൊല്ലത്തിന് സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നഷ്ടമാകുകയും ചെയ്ത. ക്യാപ്റ്റൻ സച്ചിൻ ബേബി 17 റണ്‍സ്. വിഷ്ണു വിനോദ് 10 റണ്‍സ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ കൊല്ലം ഒൻപത് ഓവറിൽ 75ന് 7 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നു.