സ്വപ്‌നില്‍ അസ്‌നോദ്കര്‍ കേരള ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍; രോഹൻ പ്രേം ചീഫ് സെലക്ടർ

Sep 23, 2026

തിരുവനന്തപുരം: കേരള സീനിയര്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി സ്വപ്‌നില്‍ അസ്‌നോദ്കറെ നിയമിച്ചു. ഗോവ സ്വദേശിയായ സ്വപ്‌നില്‍ അസ്‌നോദ്കര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വലം കയ്യന്‍ ഓപ്പണിങ് ബാറ്ററാണ്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും സ്വപ്‌നില്‍ കളിച്ചിട്ടുണ്ട്. നേരത്തെ കേരള അണ്ടര്‍-23 ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്ത് പരിഗണിച്ചാണ് സീനിയര്‍ ടീം മുഖ്യ പരിശീലകനായി സ്വപ്‌നിലിനെ നിയമിച്ചത്.

സീനിയര്‍ വനിതാ ടീം പരിശീലകയായി ദേവിക പല്‍ശികര്‍ തുടരും. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള വനിതാ ടീമിന്റെ മുഖ്യ പരിശീലകയായിരുന്നു ദേവിക. അണ്ടര്‍ 19 വനിതാ ടീം പരിശീലകയായും കെസിഎ വനിതാ അക്കാദമിയുടെ മെന്ററായും മുന്‍ ഇന്ത്യന്‍ താരം കരുണ ജെയിനിനെയും നിയമിച്ചു.2026-27 സീസണിലേക്കുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റികളെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കേരളത്തിന്റെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന രോഹന്‍ പ്രേമിനെ നിയമിച്ചു വി എ ജഗദീഷ്, അന്താഫ് പിയു എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ്.

LATEST NEWS
എസ് കെ എ ടി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ ആറ്റിങ്ങൽ കരാട്ടെ ക്ലബ് മുന്നിൽ

എസ് കെ എ ടി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ ആറ്റിങ്ങൽ കരാട്ടെ ക്ലബ് മുന്നിൽ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം...