പി.പി.എൽ ക്രിക്കറ്റ് ഫൈനൽ ഇന്ന്

Feb 23, 2025

പെരുമാതുറ : പെരുമാതുറ പ്രീമിയർ ലീഗ് ക്രിക്കറ്റ് (പി.പി.എൽ) സീസൺ രണ്ട് ഫൈനൽ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.30 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ രിള നയിക്കുന്ന റെഡ് റാപ്റ്റേഴ്സ് സുൽഫി നയിക്കുന്ന പൊഴിക്കര ബോയ്സ് നെ നേരിടും. നോ നെയിം 11, റോയൽസ്, എം.സി.സി, പുതുക്കുറിച്ചി പാന്തേഴ്സ് എന്നിവയായിരുന്നു മറ്റു ടീമുകൾ.

പി.പി.എൽ സീസൺ 2 വിജയികൾക്ക് 15000/- രൂപ പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. സിഐ.ടി.യു നോർത്ത് പെരുമാതുറ യൂണിറ്റ് ആണ് ജേതാക്കൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്യുന്നത്. മർവാൻ മുഹമ്മദ് റണ്ണേഴ്സ് അപ്പ് ട്രോഫി സ്പോൺസർ ചെയ്യും. രണ്ടാം സ്ഥാനക്കാർക്ക് 10000/- രൂപ സമ്മാനവും ട്രോഫിയും ലഭിക്കും. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് പുറമേ മോസ്റ്റ് വാല്യൂവബ്ൾ പ്ലേയർ, എമർജിംഗ് പ്ലേയർ, സൂപ്പർ സിക്സ്, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ, ബെസ്റ്റ് ക്യാച്ച്, മികച്ച വെറ്ററൻ താരം എന്നീ അവാർഡുകളും നൽകും.

അവാർഡ് വിതരണ ചടങ്ങിൽ കഠിനംകുളം സി.ഐ സാജൻ ബി.എസ്, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ എന്നിവർ മുഖ്യാതിഥികളാവും. പെരുമാതുറ മുസ്‌ലിം ജമാഅത്ത് ട്രഷറർ ഖലീലുൽ റഹ്‌മാൻ, വലിയപള്ളി കമ്മിറ്റി സെക്രട്ടറി ഷാക്കിർ സലിം, പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് എ.എം.ഇക്ബാൽ, നസീർ മാടൻവിള, ഷിബു ബഷീർ, ഷഹീർ സലിം, എ.ആർ.നജീബ് മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

LATEST NEWS
വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച...

വസ്തു വില്പനയ്ക്ക്

വസ്തു വില്പനയ്ക്ക്

പ്ലോട്ട് വിൽപ്പനയ്ക്ക് കൊല്ലമ്പുഴയ്ക്കടുത്ത് ആറ്റിങ്ങൽ ബൈപ്പാസിൽ 15 സെൻ്റ്, 24 സെൻ്റ്, 48 സെൻ്റ്...