കാല്‍മുട്ടിന് പരിക്ക്, സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടം

Jan 5, 2023

seena

മുംബൈ: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍ ശ്രീലങ്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20കളില്‍ കളിക്കില്ല. ഇന്ന്് പൂനെയിലാണ് രണ്ടാം മത്സരം. ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല. വിദഗ്ധ പരിശോധനയ്ക്കായി സഞ്ജുവിനോട് മുംബൈയില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന് പകരക്കാരനായി ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറാണ് ജിതേഷ്. എന്നാല്‍ ഇന്ന് കളിക്കാനിടയില്ല. റുതുരാജ് ഗെയ്ക്‌വാദോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത.

”സഞ്ജുവിന്റെ ഇടത് കാല്‍മുട്ടിനാണ് പരിക്കേറ്റത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതല്‍ പരിശോധനകള്‍ക്കായി ബിസിസിഐ മെഡിക്കല്‍ ടീം മുംബൈയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.” ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 13-ാം ഓവറിലായിരുന്നു സംഭവം. സഞ്്ജുവിന്റെ കാല്‍മുട്ട് ഗ്രൗണ്ടില്‍ ശക്തമായി ഇടിക്കുകയായിരുന്നു.

ആദ്യ ടി20യില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ഇന്ത്യ വിജയിച്ചെങ്കിലും അഞ്ച് റണ്‍ മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. മാത്രമല്ല, ഫീല്‍ഡിംഗിനിടെ പതും നിസ്സങ്കയുടെ ക്യാച്ച് വിട്ടുകളയുകയും ചെയ്തു. ടി20 പരമ്പരയില്‍ ഒന്നാകെ ഇഷാന്‍ കിഷന്റെ ബാക്ക് അപ്പ് ആയിരിക്കും ജിതേഷ്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറാണ് താരം. 12 മത്സരങ്ങളില്‍ 163.63 സ്‌ട്രൈക്ക് റേറ്റില്‍ 234 റണ്‍സ് നേടിയിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരന്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. പൂനെയില്‍ വൈകിട്ട് ഏഴിനാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. ബിസിസിഐ ഉറ്റുനോക്കുന്നത് ഭാവിയിലേക്ക്. വരുംനാളുകളില്‍ ടീം ഇന്ത്യയുടെ പതാകവാഹകരവേണ്ട താരങ്ങളെയാണ് ബിസിസിഐ ലങ്കയ്‌ക്കെതിരെ അണിനിരത്തുന്നത്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം പരന്പര നിര്‍ണായകം. അര്‍ഷ്ദീപ് സിംഗ് അസുഖം മാറി തിരിച്ചെത്തുകയാണെങ്കില്‍ ഉമ്രാന്‍ മാലിക്ക് വഴിമാറിക്കൊടുക്കും.

cake tower new
LATEST NEWS
ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍...

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ...