വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് യുവാവ് കൊല്ലപ്പെട്ടു

Oct 18, 2025

seena

വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തലയ്ക്ക് അടിയേറ്റ് കാമുകന്റെ സുഹൃത്ത് കൊല്ലപ്പെട്ടു. കൊല്ലം ചിറ്റുമല സ്വദേശി അമലാണ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ഒരാഴ്ച മുമ്പായിരുന്നു സംഭവം. കാമുകനായിരുന്ന യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ വര്‍ക്കല കണ്ണമ്പയിലുള്ള വീട്ടില്‍ എത്തിയപ്പോൾ ആയിരുന്നു സംഘർഷവും കൊലപാതകവും നടന്നത്. പ്രണയബന്ധം തകർന്നതിനെ തുടർന്ന് കഴിഞ്ഞ കുറെ കാലങ്ങളായി ഇത് കുടുംബങ്ങളും തമ്മിൽ ഫോൺ വഴി തർക്കങ്ങൾ നടന്നുവരികയായിരുന്നു. ഇത് സംസാരിച്ച് പരിഹരിക്കുന്നതിന് വേണ്ടിയാണ് അമലും സുഹൃത്തായ യുവാവും ബന്ധുക്കളും കണ്ണമ്പയിലെ പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയത്. തുടർന്നു വാക്കു തർക്കം ഉണ്ടാവുകയും പെൺകുട്ടിയുടെ ബന്ധുക്കൾ അമലിനെ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.

തുടർന്ന് വീട്ടിലേക്ക് മടങ്ങിയ അമൽ പിറ്റേന്ന് രാവിലെ കൂടുതൽ അവശനാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. തെങ്ങിൽ നിന്ന് വീണ് പരിക്കുപറ്റി എന്നാണ് ആശുപത്രിയിൽ ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ പതിനേഴാം തീയതിയാണ് അമൽ മരണപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമായ
വർക്കല കണ്ണംബ സ്വദേശി സുരേഷ്, രാജേഷ്, അജിത്ത് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...