ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

Jul 27, 2024

seena

ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. കിഴുവിലം വില്ലേജിൽ പമ്മനംകോട് ചരുവിള വീട്ടിൽ സജീവ് (ബീഡി സജീവ്) (45) ആണ് അറസ്റ്റിൽ ആയത്. 2010 മെയ് മാസം 13നു ആയിരുന്നു കേസിനു ആസ്പദമായ സംഭവം. കിഴുവിലം കുറക്കട നൈനാംകോണം ഉദയാഭവനിൽ 24 വയസ്സുള്ള വിനയകുമാറിനെയാണ് സജീവും സുഹൃത്തായ ആയിരം പല്ലൻ എന്നറിയപ്പെടുന്ന ഷിബുവും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് റിമാൻഡിൽ ആയിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ് ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

cake tower new
LATEST NEWS
ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍...