അഞ്ചുതെങ്ങിൽ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Nov 28, 2021

ന്യൂനപക്ഷ മോർച്ച ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ പള്ളിമുക്ക് കോമൺ സർവീസ് സെന്ററുമായി (CSC)
കേന്ദ്ര ആവിഷ്കൃത ഇ – ശ്രം പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ജൻക്ഷനിൽ സംഘടിപ്പിച്ച രെജിസ്‌ട്രേഷൻ ക്യാമ്പിന്റെ ഉൽഘാടനം അഞ്ചുതെങ്ങ് ഇടവക വികാരി ഫാദർ വിശാൽ വർഗ്ഗീസിന്റെ സാന്നിധ്യത്തിൽ ചിറയിൻകീഴ് ലേബർ ഓഫീസർ സുരേഷ്‌കുമാർ നിർവ്വഹിച്ചു.

പരിപാടിയ്ക്ക് ന്യൂനപക്ഷ മോർച്ച ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയാൻ, ജനറൽ സെക്രട്ടറി ദീപു അരയത്തുരുത്തി, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

LATEST NEWS
അടുത്ത മാസം 25ന് ഹാജരാകണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...