കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് അഡ്വ.ദിലീപ് വി എൽ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ജെ എസ് ബിന്ദുമോൾ ഭരണസമിതി അംഗങ്ങളായ പി മോഹനൻനായർ, ഒ പി പ്രഭാകരൻ,
എസ് .ജലജാമണി, പത്മ എന്നിവരും ബാങ്ക് ജീവനക്കാരായ എസ് അനൂപ്, ടി .അഖിൽ,
ആർ സജിത്ത്, ആർ എസ് പ്രശാന്ത് എന്നിവരും സഹകാരികളും പങ്കെടുത്തു.
പാലോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നടന്നു
പാലോട്: കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 3 മുതൽ 6 വരെ എട്ട് വേദികളിലായി...


















