കോവിഡ് വാക്സിനേഷനിൽ നൂറ് കോടി, ചരിത്ര നേട്ടത്തിനരികെ രാജ്യം

Oct 21, 2021

ന്യൂഡൽഹി: വാക്സിനേഷനിൽ 100 കോടിയെന്ന ചരിത്ര നിമിഷത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സീൻ ഡോസ് ഇന്ന് 100 കോടി കടക്കും. ഒന്‍പത് മാസത്തിനുള്ളിൽ ആണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. 

വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും 100 കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99.84 കോടി ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70.68 കോടി പേർക്ക് ആദ്യ ഡോസ് നൽകാനായി. 29.15 കോടി പേർക്കാണ് ഇതു വരെ രണ്ട് ഡോസ് വാക്സീൻ നൽകിയത്.

LATEST NEWS