പട്ടികജാതിക്കാർക്ക് സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം

Oct 20, 2021

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ സൈബർശ്രീ സിഡിറ്റ് പരിശീലനം നൽകും.

മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായപരിധി 18നും 26നും മദ്ധ്യേ.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയ്‌ക്കൊപ്പം സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്‌ടോബർ 30 നകം അയയ്ക്കണം. അപേക്ഷകൾ www.cybersri.org യിൽ ലഭ്യമാണ്. ഫോൺ: 0471-2933944, 9947692219, 9447401523.

LATEST NEWS