ആതുര സേവനത്തിനായി ഇഷ്‌കിൻ റസൂലിന്റെ ഡി-ലെവൽ ഐസിയു ആംബുലൻസ്

Oct 2, 2021

വർക്കല: ആതുര സേവന രംഗത്ത് 8 വർഷത്തിലധികമായി എമർജൻസി മെഡിക്കൽ സർവീസ് ആയ ആംബുലൻസ് സേവനം നൽകി വരുന്ന ഇഷ്‌കിൻ റസൂൽ ഗ്രൂപ്പിന്റെ പുതിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ D-ലെവൽ ICU ആംബുലൻസ് പൊതുജനങ്ങൾക്കായി വർക്കല എംഎൽഎ അഡ്വ.വി ജോയിയും മുൻ എംഎൽഎ വർക്കല കഹാറും കൂടി ഫ്ലാഗ് ഓഫ്‌ ചടങ്ങ് നിർവഹിച്ചു. ICU, NICU, PICU, ICCU തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയതാണ് ഈ ആംബുലൻസ്.

വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ അഡ്വ.വി ജോയ് എംഎൽഎ ഉത്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ വർക്കല കഹാർ, വർക്കല ഗവ ആശുപത്രി സൂപ്രണ്ട് ബിജു വി നെൽസൺ, വർക്കല മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, നഴ്സിംഗ് സൂപ്രണ്ട്, മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ആമിന അലിയാർ, വെട്ടൂർ പഞ്ചായത്ത് മെമ്പർ കബീർ, പെരുമാതുറ മാടൻ വിള ജുമാ മസ്ജിദ് ഇമാം അഹ്‌മദ്‌ സിയാദ് റഷാദി, ടീം വർക്കല മെംബേർസ് തുടങ്ങി വിവിധ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.

LATEST NEWS
സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതി...