അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍, പേപ്പാറ, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിര്‍ദേശം

Oct 15, 2023

seena

തിരുവനന്തപുരം: കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആകെ 10 cm ഉയർത്തിയിട്ടുണ്ട്. വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ അത് 70 cm കൂടി വർധിപ്പിച്ച് ആകെ 80 cm ആയി ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതവവും ഉയര്‍ത്തി. മലമ്പുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...