ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ “ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ” എന്ന പദ്ധതി ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കോഡിനേറ്റർ സിന്ധു സുരേഷ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ജി.എസ് ബിനു, സ്കൂൾ ചാർജ് വി.എസ് സിന്ധു, ഠൗൺ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം മുരളീധരൻ, എസ്.എം.സി അംഗങ്ങളായ സി.ജി വിഷ്ണു ചന്ദ്രൻ, പ്രിൻസ് രാജ്, റിട്ടയേർഡ് ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബി.എസ് സിനു ,ദിപുലാൽ എന്നിവർ പങ്കെടുത്തു. സ്കൂളിലെ എല്ലാ കുട്ടികളും ഓരോ വൃക്ഷത്തൈ കൊണ്ടുവന്ന് പരസ്പരം കൈമാറി. ഒരു കോടി വൃക്ഷത്തൈകൾ ഇത്തരത്തിൽ നട്ടു വളർത്തുന്ന സർക്കാർ പദ്ധതിയാണിത്.