ആലപ്പുഴ: കായംകുളം എന്‍ടിപിസിക്ക് സമീപം കായലില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.
ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളുടെ മൃതദേഹം ഇന്നലെ തന്നെ കിട്ടിയിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (14), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (14) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കായലിൽ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവിൽ എൻഡിപിസി യുടെ സോളാർ പാനൽ കാണാൻ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

















