വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇടവ വെറ്റക്കട പള്ളിക്ക് പുറകുഭാഗത്തായി മൃതദേഹം കണ്ടെത്തിയത്.
അയിരൂർ പോലീസും വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വള്ളത്തിൽ പോയി മൃതദേഹം കരയ്ക്ക്എ ത്തിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. അയിരൂർ പോലീസ് മറ്റ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയും മകനും അടക്കം...
















