പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

Aug 4, 2026

കണ്ണൂർ: പേരാവൂർ കാഞ്ഞിരപ്പുഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസമായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നും ഏകദേശം 100 മീറ്റർ മാത്രം അകലെ കാഞ്ഞിരപ്പുഴ സർവ്വീസ് സ്റ്റേഷന് പിൻവശത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ രാജേഷിനായുള്ള തിരച്ചിൽ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ഇപ്പോഴും തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും പ്രദേശത്ത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

LATEST NEWS
‘കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം’

‘കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം’

തിരുവനന്തപുരം: സംസ്ഥാനത്ത് പവർക്കട്ടിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി കോടികളുടെ ദുരൂഹ...