വക്കം: വക്കം പഞ്ചായത്തിൽ ഇറങ്ങുകടവിൽ നിന്നും രണ്ട് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ ഫയർഫോഴ്സും നാട്ടുകാരും കടയ്ക്കാവൂർ പോലീസും ചേർന്ന് മൃതദേഹം കരയ്ക്കടുത്തു. അന്വേഷണം നടത്തിയതിൽ ചിറയിൻകീഴ്,കുന്തള്ളൂർ വൈദ്യന്റെ മുക്കിൽ വയലിൽതിട്ട വീട്ടിൽ ഗോപിയുടെ മകൻ കുമാർ (49) ന്റെ മൃതദേഹം ആണെന്ന് വ്യക്തമായി. മൃതദേഹം പോസ്റ്റേറ്റ്മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.






















