ആലംകോട്: ഡിയേഴ്സ് വാട്ട്സ് ആപ് ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി റംസാൻ റിലീഫ് വിതരണം ചെയ്തു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാവപ്പെട്ടവരുടെ വീടുകളിലും, ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി സഹോദരങ്ങളുടെയും വീടുകളിൽ എത്തിച്ചുകൊടുക്കുകയാണ്. ഐക്യം, സമാധാനം സാഹോദര്യം സത്യസന്ധത ഇതാണ് മാനദണ്ഡം, കാരുണ്യ പ്രവർത്തങ്ങൾ, സാമൂഹിക സാംസ്കാരിക വിഷയങ്ങൾ, മെമ്പർമാരുടെ ക്ഷേമ കാര്യങ്ങൾ, വിജ്ഞാന വിനോദ ആശയപരിപാടികൾ എന്നീ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി 5000 രൂപ അഗതിമന്ദിരത്തിലും, 125000 രൂപ നിര്‍ധനരായവർക്ക് 1000 രൂപ വീതവും നൽകി.
എല്ലാ വർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് ധാനാധർമ്മം ഈ വർഷം 129 പാവപ്പെട്ടവർക്ക് ആയിരം രൂപ വീതം കൊടുത്തു കൊണ്ട് ഗ്രൂപ്പിലെ മെമ്പർമാർ മാതൃക കാട്ടി. ഈ കൂട്ടായിമയിൽ സഹകരിക്കുന്നത് ഏറെയും പ്രവാസികളും പ്രവാസത്തിൽ നിന്ന് വിരമിച്ചവരുമാണ് ഈ കൂട്ടായ്മയുടെ അംഗങ്ങളായി പ്രവർത്തിക്കുന്നവർ. കിഡ്നി സംബന്ധമായ അസുഖം മൂലം പ്രയാസപ്പെടുന്നവർക്കും ഒരാഴ്ചയോളം RCC യിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണവും നടത്തി ഗ്രൂപ്പ് പ്രവർത്തിക്കുന്നു.


















