മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Nov 12, 2022

seena

വെഞ്ഞാറമൂട്: മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആട്ടുകാല കുന്നും പുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (75) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ടാം തീയതിയോടെയാണ് മർദ്ദനമേറ്റ കൃഷ്ണൻകുട്ടിനായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം വൈകുന്നേരത്തോടെ പ്രദേശവാസികളായ പാച്ചൻ എന്ന് വിളിക്കുന്ന ഷിബു, കറുമ്പൻ എന്ന് വിളിക്കുന്ന മനു എന്നിവർ മദ്യപിച്ചു എത്തുകയും പ്രദേശത്ത് അസഭ്യം വിളിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കൃഷ്ണൻകുട്ടി നായർ ചീത്ത വിളിക്കരുത് എന്ന് പറഞ്ഞതിനെ തുടർന്ന് ഷിബുവും മനുവും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിക്കുകയും, ഉടുതുണി അഴിച്ച് വലിച്ചിഴക്കുകയും ചെയ്‌തു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ പിടിച്ചു മാറ്റുകയും, കൃഷ്ണൻകുട്ടി നായരെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിനെയും മനുവിനെയും വെഞ്ഞാറമൂട് പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസ് രേഖപ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി ഇരുവരെയും റിമാൻഡ് ചെയ്യുകയും ചെയ്തു. വയോധികന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു.

cake tower new
LATEST NEWS
‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി...