ചിറയിൻകീഴ്: കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. അഴൂര്‍ ഗാന്ധിസ്മാരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഫാത്തിമ മന്‍സിലില്‍ ഫാത്തിമത്ത് മുഹ്സിന (15) ആണ് മരിച്ചത്. വെയിലൂര്‍ ഹൈസ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. തലവേദന അനുഭവപ്പെടുകയും തുടർന്ന്, കുഴഞ്ഞുവീഴുകയും ചെയ്ത വിദ്യാർഥിനി 20 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവ്: നിയാസ്. മാതാവ്: റഫീക്കത്ത്.
സഹോദരിമാര്‍: ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.
‘പടക്കളം സന്ദീപ്…. മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്’; വൈറലായി ശിവാംഗിയുടെ വാക്കുകൾ
പ്രശസ്ത ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. പല വൈറൽ...
















