പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി. ബിമൽ റോയ് അന്തരിച്ചു. 52 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം നഗരത്തിൽ കനകനഗറിലാണ് വീട്. ഭാര്യ വീണ വിമൽ. ഏക മകൾ ലക്ഷ്മി റോയ്.
ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു
ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട്...

















