പോത്തൻകോട്: ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു തീർത്ഥാടകൻ മരിച്ചു. ആന്ധ്രപ്രദേശ് അലഗഡ് സ്വദേശി ഗജുല ചിന്ന രാമുഡു (37) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ചന്തവിള യുപിഎസിന് മുന്നിലായിരുന്നു അപകടം. റോഡിൽ അപകടകരമായ നിലയിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിലിടിച്ചാണ് അപകടം. കാറിന്റെ ഇടതു വശത്തിരുന്ന ഗജുലക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോത്തൻകോട് പോലീസ് കേസെടുത്തു. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DG 932428...

















