റോഡ് ക്രോസ് ചെയ്യവെ കാർ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു

Jan 19, 2026

കടയ്ക്കൽ പാങ്ങലുക്കാട് വിഷ്ണു ഭവനിൽ ഗോപനാണ് (60)മരിച്ചത്. ഇന്നലെ വൈകിട്ടു അഞ്ചരമണിയോടെ സ്കൂട്ടറിൽ സ്വാമിമുക്കിൽ എത്തിയതിനു ശേഷം റോഡ്മുറിച്ചു കടക്കവേ കടയ്ക്കലിലേക്ക് വരുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ചുവീണ ഗോപനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലും പ്രേവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് ഉച്ചയോടെ ഗോപൻ മരണത്തിനു കീഴടങ്ങി. മരണപെട്ട ഗോപൻ പങ്ങലുകാട്ടെ സ്വാകാര്യ സ്കൂളിലെ ബസ്സിലെ ജീവനക്കാരനാണ്.. കടക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

cake tower new
LATEST NEWS