ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം വി പ്രദീപ് അന്തരിച്ചു

Dec 5, 2023

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം.വി.പ്രദീപ് (48) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വിദ്യാഭ്യാസ മേഖലയിലെ റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച പത്ര പ്രവർത്തകനായിരുന്നു. ജനറൽ റിപ്പോർട്ടിങ്ങിലും ശ്രദ്ധിക്കപ്പെടുന്ന നിരവധി വാർത്തകൾ തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഹ്യൂമൻ ഇന്റെറെസ്റ്റിംഗ് സ്റ്റോറിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1998ൽ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ൽ സബ് എഡിറ്റർ ട്രെയിനിയായി. കൊച്ചി, കോട്ടയം. കണ്ണൂർ, ഇടുക്കി. കാസർകോഡ്, കോഴിക്കോട് ബ്യൂറോകളിലും സെന്റർ
ഡസ്‌കിലും പ്രവർത്തിച്ചു.

കണ്ണൂർ ശ്രീകണ്ഠപുരം എരുവശ്ശേരി ചൂണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടിൽ പരേതനായ വേലപ്പൻ നായരുടെയും ലീലാമണിയുടെയും മകനാണ്. ഭാര്യ: പി.കെ.സിന്ധുമോൾ (മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ് എസ് അധ്യാപിക). മകൾ: അനാമിക (വിദ്യാർഥിനി. കെഎൻ.എം ഗവ.കോളേജ് കാഞ്ഞിരംകുളം, തിരുവനന്തപുരം). സഹോദരങ്ങൾ: പ്രദീഷ്, പ്രമീള.

cake tower new
LATEST NEWS

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച്...